Friday, 23 October 2015

വിരഹത്തിനു ഒരു സ്വതന്ത്രാവിഷ്കാരം

ഇറ്റുകയും ചെയ്തു
താഴേയ്ക്ക് ഒട്ടു വീണതുമില്ല
അത്തരത്തിൽ
അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്ന
ഒട്ടേറെ ത്തുള്ളികൾ

അവയിൽ സുഷിരങ്ങൾ നെയ്തു
ഓരോ ഇഴയിലും
കോർത്തിടുന്ന മഴ

 ആ ഭംഗിക്കിടയിലും
പെയ്യുന്ന മഴയിൽ
മഴത്തുള്ളികൾ  ഓരോന്നും
വെവ്വേറെ അനുഭവിക്കുന്ന
കടുത്ത ഏകാന്തത

കൂടുതൽ
വെള്ളം ചേർക്കാതെ പറഞ്ഞാൽ
നീയില്ലാത്തപ്പോൾ
ഞാൻ അനുഭവിക്കുന്ന
തീവ്രവിരഹമുണ്ടല്ലോ
അതിന്റെ ഏറ്റവും  ലളിതമായ
സ്വതന്ത്രാവിഷ്കാരമാണ്
ഓരോ മഴയും    

1 comment:

  1. കൂടുതൽ
    വെള്ളം ചേർക്കാതെ പറഞ്ഞാൽ
    നീയില്ലാത്തപ്പോൾ
    ഞാൻ അനുഭവിക്കുന്ന
    തീവ്രവിരഹമുണ്ടല്ലോ
    അതിന്റെ ഏറ്റവും ലളിതമായ
    സ്വതന്ത്രാവിഷ്കാരമാണ് ഓരോ മഴയും ‘

    പരമാർത്ഥം...!

    ReplyDelete