Thursday, 4 July 2013

Disposable glass


ഗൂട്മോര്നിംഗ് !!! നീ ഉണരാതെ ഉണർന്നു
പാതി തുറന്ന കണ്ണോടെ ചിരിച്ചു..
സ്നേഹത്തോടെ വാങ്ങി നീയാ ചായ
ധൃതിയിൽ സമയം നോക്കി ഞെട്ടി നീ പറഞ്ഞു

ഇന്നും ഞാൻ ലേറ്റ്..

ചായ ചൂടാറും മുമ്പ് നീ വന്നു..കുളിച്ചെന്നു വരുത്തി
ചായക്കു ചൂട് ഏറ്റി നിന്നു ഞാൻ.. നിൻ ചൂടിന്..
ചായ കുടിക്കുമ്പോൾ അറിഞ്ഞു ചുടു ചുംബനം മൃദു സ്പർശനം
ചായക്കു കടുപ്പം പോൽ പോയി നീ  നിൻ വഴി.

പിന്നെ

നിൻ ധൃതിയിലും കരുതി ഞാൻ തുളുംബാതെ,
നിൻറെ കണ്ണിൽ കണ്ടു നിൻ നിറസ്നേഹം
ഇടവേളകളിൽ അറിഞ്ഞു നിൻ ഹൃത്സ്പന്ദനം
അറിഞ്ഞു ഞാൻ  നിൻ നിറ സാമീപ്യം.

പിന്നെ
ചായ തീരുന്നേരം ഒന്നുലച്ചുവോ നീ?
കടുത്തുവോ നിൻ കരം.. പല്ലുരഞ്ഞുവോ എന്നധരത്തിൽ?
എന്നിട്ടും ഞാൻ സന്തോഷിച്ചു നീ പിടിച്ചിട്ടുണ്ടല്ലോ..
നീ ച്ചുംബിച്ചുവല്ലോ പിന്നെ  ലാളിച്ചുവല്ലോ  എന്നുടൽ

അത് കഴിഞ്ഞു

പെട്ടുന്നു നീ ഒന്നമർത്തിയപ്പൊഴും ഹൃദയം നുറുങ്ങിയെങ്ങിലും
ഞാൻ കരഞ്ഞില്ല. കണ്ണീർ തുളുംബിയപ്പോളും
നിൻ കയ്യറിയാതെ ഞാൻ അടക്കി .. അപ്പോളും ആശ്വസിച്ചു..നിൻകയ്യിൽ..
പിന്നെ ഞാൻ അറിഞ്ഞു ഉപേക്ഷിക്കാതിരിക്കാനാവില്ല..


എന്നാൽ

ചുരുട്ടി തെരുവിലെക്കെറിഞ്ഞപ്പോൾ
നാലാൾ കാണ്‍കെ നീ വലിചെറിഞ്ഞില്ലേ
ഉപേക്ഷിക്കാമായിരുന്നില്ലേ ഒരു കുപ്പത്തൊട്ടിയിലെങ്ങിലും?
ഹേ മനുഷ്യാ? ഞാനൊരു സ്ത്രീ ജന്മമോ?


published in
നിശ്വാസം
byjunarayan.blogspot.ae  on 01/05/2013 

1 comment:

  1. ഡിസ്പൊസബ്ല് ഗ്ലാസ്സുകൾ പോലുള്ള സ്ത്രീ ജന്മങ്ങൾ

    ReplyDelete