Thursday, 4 July 2013

Valentines day!


ഞാനായിരുന്നില്ല ധര്മിഷ്ഠനാം മാബലി
എനിക്കുണ്ടായില്ല ഉപേക്ഷിക്കുവാൻ രാജ്യവും
എന്നിട്ടും എൻ വിലപിടിച്ചതെല്ലാം
ദാനം ചോദിച്ചു  അവൻ "പിടിച്ചു" വാങ്ങി

വാളോങ്ങി ഗര്ജിച്ചു തരിക നിൻ
വിലപിടിപ്പുള്ളതെല്ലാം ..
പേടിച്ചില്ല ഞാൻ തിരിച്ചോതി
ഇല്ല നിൻ വാളിനില്ല അതിനുള്ള ശക്തി

പിന്നെ സ്നേഹമായി അത് അപേക്ഷയായി
തരാമോ ദയവായി  നിന്റെയെല്ലാം എല്ലാം ?
ലക്‌ഷ്യം തികക്കാൻ ഇനി  ഒരിര മാത്രം.
കർണൻ അല്ലെങ്കിലും അലിഞ്ഞു.. മനസ്സ്.

പിന്നെ അപേക്ഷ ഞാനായി
എടുത്തു കൊള്ളൂ ഇതാ എന്റെ ജീവൻ
എടുത്തു കൊള്ളൂ ഏതാ എൻ സ്വത്ത്‌
പക്ഷെ വിട്ടു തരൂ എനിക്കെന്പ്രണയം

ചതുരനവൻ ബുദ്ധിമാൻ
എടുത്തവൻ പ്രണയം മാത്രം
വിട്ടു പോയി ജീവനും
അതിൽ കൂടുതൽ സമ്പാദ്യങ്ങളും

കേണഅപേക്ഷിച്ചപ്പോൾ തന്നൂ ഒരിളവു
പ്രണയിക്കാനൊരു ദിനം
പ്രണയം ഓമനിക്കാനൊരു ദിനം
അതെ വാലൻന്റൈൻ   ദിനം

ഹൃദയം പൊട്ടിയെങ്ങിലും നാവിറങ്ങിയങ്കിലും
ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല, ഹേ ദുഷ്ടാ
പറയൂ നിന്റെ പേരെന്ത്?
എനിക്ക് വെറുക്കാൻ എങ്കിലും?

പറഞ്ഞ പേര് മറക്കുന്നില്ല ഞാനിന്നും
വെറുക്കുന്നുമില്ല ഞാൻ
പക്ഷെ ആ പേരിനു പ്രണയം പോലെ മൂന്നക്ഷരം
അതെ പ്രണയം പോലെ അതല്ലോ "ദാമ്പത്യം"


published in
നിശ്വാസം
 byjunarayan.blogspot.ae  on 30/04/2013 

1 comment:

  1. ചതുരനവൻ ബുദ്ധിമാൻ
    എടുത്തവൻ പ്രണയം മാത്രം
    വിട്ടു പോയി ജീവനും
    അതിൽ കൂടുതൽ സമ്പാദ്യങ്ങളും

    ReplyDelete