Wednesday, 9 December 2015

മുറിച്ചുവെച്ച നാരങ്ങയിൽ നിന്നും
മഞ്ഞനിറത്തിൽ
പറന്നുപൊങ്ങുന്ന ശലഭങ്ങൾ

പണ്ട് തുളസിയുടെ
രണ്ടില പിടിച്ചിരുന്ന
നിന്റെ മുടിയിൽ
അതിന്റെ വേര് പോലെ
ഇപ്പോൾ നീണ്ടുകിടക്കുന്ന
രണ്ടുനരകൾ

ചുണ്ടിൽ ഇപ്പോഴും
പണ്ടത്തെ പോലെ
എന്നെ കൊതിപ്പിക്കുന്ന
അതേ നാരങ്ങ മണമുള്ള
ചെറുനനവ്‌

ഒളിപ്പിച്ചു കാണിച്ച
മാറിലെ മറുകിന്റെ
അതേ കസ്തൂരിമണമുള്ള
കുറുമ്പ്

കടന്നുപോകുന്ന  കാറ്റ്
ഓർമിപ്പിക്കുന്ന
മുറുക്കമുള്ള
നമ്മുടെ പഴയ ആലിംഗനങ്ങൾ

നമ്മുടെ ഇളം വാർദ്ധക്യത്തിലും
നരയുടെ ഉപ്പു ചേർത്തു
പഴയ എല്ലാ  വികൃതികളോടും കൂടി
അതേ ആകൃതിയിൽ
ഒറ്റനോട്ടത്തിൽ
നമ്മൾ പൊടിതട്ടിയെടുക്കുന്ന
കുട്ടിക്കാലത്തെ പുളിയുള്ള
 മാങ്ങകൾ 

3 comments:

  1. ചുണ്ടിൽ ഇപ്പോഴും
    പണ്ടത്തെ പോലെ എന്നെ കൊതിപ്പിക്കുന്ന
    അതേ നാരങ്ങ മണമുള്ള ചെറുനനവ്‌ ...

    ReplyDelete
  2. നല്ല രസമാർന്ന ,ചുണ്ടിൽ ഒരു ചിരി വിരിയിക്കുന്ന കവിത.

    ReplyDelete
  3. Beautiful lines that make imprints on the inner being.The immortalization of the universal feeling -pranayam...carry on dear Baijuu

    ReplyDelete