Friday, 11 August 2017

വേദന

ചില വേദനകൾ
അങ്ങിനാണ്

എങ്ങിനെയാണെന്ന് പോലും
തിരിച്ചറിയുവാനാവാത്തത്

അനുഭവിക്കുന്നത്
നീയാണല്ലോ
ഞാനത് അറിയുന്നില്ലല്ലോ
എന്ന
നിന്റെ ആശ്വാസം
കൂടുതൽ വേദനിപ്പിക്കുന്നത്

ഒരു പക്ഷേ
നിനക്ക്
ഒറ്റയ്ക്കിരുന്നു കേൾക്കാൻ
തോന്നും വണ്ണം

എന്നേക്കാൾ
സംഗീതമുണ്ടാവും
ചില വേദനകൾക്ക്



2 comments: