Thursday, 19 November 2015

പ്രവാസചന്ദ്രൻ

എണ്ണ വില
ഇടിഞ്ഞു തുടങ്ങിയിരിക്കുന്നു

 ഇനിയും എത്രകാലം
 പ്രവാസിയായി
പിടിച്ചു നില്ക്കാൻ കഴിയും
 ഗൾഫിലെ പോലെ
ആകാശത്തിന്റെ വിദേശത്ത്
ചന്ദ്രന്‌

അല്ലെങ്കിലും എല്ലാ മാസവും
 പൌർണമി കഴിഞ്ഞാൽ
എല്ലാ ദിവസവും
 ആകാശത്താണെങ്കിലും!
സ്വഭാവം കൊണ്ട്
ചന്ദ്രൻ എപ്പോഴും മലയാളിയാ!

1 comment:

  1. ഇനിയും എത്രകാലം പ്രവാസിയായി
    പിടിച്ചു നില്ക്കാൻ കഴിയുംഗൾഫിലെ
    പോലെ ആകാശത്തിന്റെ വിദേശത്ത് ചന്ദ്രൻ

    ReplyDelete