നൃത്തത്തിന്റെ കവിതയാവാൻ ഇനിയും ഒത്തിരി വൃത്തങ്ങൾ ബാക്കിയുള്ളത് അഥവാ വക്ക് പൊട്ടിയ കുമിളകളുടെ ഒരു കൂട്ടം
വെള്ളത്തിന്റെ കൊള്ളിയുരച്ച് മഴയുടെ മുലഞ്ഞെട്ടിന് ആരോ തീ വെച്ചിരിയ്ക്കുന്നു
അത്രയും നിമീലിതമായ മിഴിയിൽ ധ്യാനമേഘങ്ങളിലൊന്ന് ഒരർദ്ധബുദ്ധനെ ഡൗൺലോഡ് ചെയ്യുന്നതിനിടയിൽ
ചുണ്ടു പൊള്ളിയ മിന്നലിനെ അത്രമേൽ നഗ്നമായി ഒരു ചുംബനം ആവിഷ്ക്കരിക്കുന്നു!
No comments:
Post a Comment